Solomon C.I(1945-2020)

Solomon C.I 

He was member of Kerala Cartoon Academy. He published one cartoon collection of his own titled Solanante Cartoonukal. He was managing a firm Golden Art's. He died on 2020 August 19. 

Press Note dated 2020 August 19

കാര്‍ട്ടൂണിസ്റ്റ് ചൊവ്വന്നൂർ ചെറുവത്തൂർ സി.ഐ.സോളമന്‍ (74) അന്തരിച്ചു.


കുന്നംകുളത്തെ ആദ്യകാല പരസ്യകലാ സ്ഥാപനമായ ഗോൾഡൻ ആർട്സ് ഉടമയും കേരള കാർട്ടൂൺ അക്കാദമി ആദ്യ കാല അംഗവുമാണ്. വാർദ്ധക്യസഹജമായ രോഗങ്ങളാൽ  വിശ്രമത്തിലായിരുന്നു.
കുന്നംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള പല പ്രമുഖ പരസ്യകല സ്ഥാപനങ്ങളിലെയും പ്രവർത്തകരുൾപ്പെടെ നിരവധി ശിഷ്യസമ്പത്തുള്ള സോളമൻ മാസ്റ്റർ എല്ലാവർക്കും "ആശാൻ" ആണ്.
സാങ്കേതികവിദ്യകൾ ഒന്നും തന്നെയില്ലാത്ത കാലഘട്ടത്തിലും വ്യത്യസ്തവും ആകർഷകവുമായ പരസ്യകല പരിചയപ്പെടുത്തിയ പഴയകാലത്തെ ഒരു പ്രമുഖകണ്ണിയാണ് ആശാന്റെ വിയോഗത്തോടെ അറ്റുപോകുന്നത്.
വിവിധ ക്രൈസ്തവപ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രൈസ്തവകൈരളിയൊന്നാകെ പാടി ആരാധിക്കുന്ന എന്തതിശയമേ ദൈവത്തിൻ സ്നേഹം.. ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ച പി വി തൊമ്മിഉപദേശിയുടെ ഇന്ന് കാണുന്ന രൂപം സോളമൻ മാസ്റ്റർ വരച്ചതാണ്.
തന്റെ ശാരീരിക വൈകല്യങ്ങളെ മറികടന്നു ജീവിതത്തിൽ വിജയം നേടിയ സോളമൻ മാസ്റ്ററുടെ ജീവിതം ആത്മീയ യാത്ര ടി വി ചാനലിലൂടെ പ്രക്ഷേപണം ചെയ്തത് അനേകർക്ക് പ്രചോദനമായിരുന്നു.
സംസ്കാര ശുശ്രൂഷ 20 ന് രാവിലെ 10 ന് കുന്നംകുളം ആർത്താറ്റ്  മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍. ഭാര്യ:മേരി .മക്കൾ:കെന്റില്‍,യമീമ(ഫ്രണ്ട്സ് ഗ്യാസ് ഏജൻസി എരുമപ്പെട്ടി) മരുമക്കൾ:സോജ,ഷാജന്‍.സോളമൻ്റെ വിയോഗത്തിൽ കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു.
 

Labels